Cabin crew member found snake head in turkish airlines, flight food company's remarks goes viral | സണ്‍എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തുവിട്ടത്. ഒരു പാമ്പിന്റെ തല തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിച്ചുവെന്നാണ് ക്യാബിന്‍ ക്രൂ അംഗം പറഞ്ഞത്. തുര്‍ക്കിഷ് മാധ്യമമായ ഗസെറ്റ് ദുവാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിമാനം തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മനിയിലെ ഡുസ്സെല്‍ഡോര്‍ഫിലേക്കുള്ള യാത്രയിലായിരുന്നു. യാത്രാമധ്യേയാണ് പാമ്പിന്റെ തല മാത്രമായി ഭക്ഷണത്തില്‍ നിന്ന് ലഭിച്ചത്.